ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയ്ക്ക് വിജയകുതിപ്പ് … ബിജെപി രണ്ടാംസ്ഥാനത്താണെങ്കില്‍ കോണ്‍ഗ്രസിന് ദയനീയ പതനം. രാജധാനിയിലെ ഏകദേശചിത്രം വ്യക്തമായപ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി
ആംആദ്മി പാര്‍ട്ടി (എഎപി) ഉജ്ജ്വലവിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകും വിധമായിരുന്നു നില. 70 ല്‍ 50ലേറെ സീറ്റ് നേടി എഎപി ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപിയ്ക്ക് 20ല്‍ താഴെ സീറ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ചിത്രത്തിലേയില്ല.
2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്‌ബോള്‍ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്.
Post Your Comments