ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് അറിയാമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. വളരെ മോശം തിരഞ്ഞെടുപ്പ് പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് തനിക്ക് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അറിയാമായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിക്കഴിയുമ്പോള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. മറ്റു വിഷയങ്ങളെല്ലാം മറക്കും, അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് എംപി പ്രണീത് കുമാറും പറഞ്ഞിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ആത്മവിശ്വാസമില്ലാതെയാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
Post Your Comments