ഉച്ചഭക്ഷണം ഒഴിവാക്കുന്ന നിരവധി പേരുണ്ട്. ഈ ശീലം നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാരണം ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കാം. ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂര്‍ണമായും ശരീരത്തെ ബാധിക്കുകയാണ് ചെയ്യുക.
തലവേദന, അകാരണ വിഷാദം എന്നിവ രൂപപ്പെടാന്‍ തുടങ്ങും. ആഹാരം തെറ്റുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇത് മാനസിക സമ്മര്‍ദ്ധത്തിനും കാരണമാകും. അമിത വണ്ണം കുറയ്ക്കാനായി ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളില്‍ മാനസിക പിരിമുറുക്കം ഉണ്ടാകാമെന്നും അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. ന്യൂട്രീഷണല്‍ ന്യൂറോസയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സ്ത്രീകള്‍ക്ക് പോഷകഗുണമുള്ള ആഹാരം കൂടുതലായി ആവശ്യമാണ്. അവരുടെ ശരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യകത്തിനും അവ ആവശ്യമാണെന്നും പഠനത്തില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ബിന്‍ഹാംടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പോഷകഹാരത്തിന്റെ കുറവ് മൂലം സ്ത്രീകളില്‍ മാനസിക ക്ലേശം, പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.
സ്ത്രീകളില്‍ ഉല്‍കണ്ഠ, വിഷാദരോഗം എന്നിവ എന്തുകൊണ്ട് കൂടുതലായി കാണപ്പെടുന്നു എന്നും പഠനത്തിന് നേതൃത്വം നല്കിയ ബെക്ഡാക് പരിശോധിച്ചു. ഭക്ഷണത്തിലെ പോഷക കുറവ് ഇതിന് ഒരു കാരണമാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോഴാണ് പോഷകത്തിന്റെ കുറവ് കൂടുതലായി ഉണ്ടാവുക. പുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പോഷകഗുണമുളള ആഹാരം ആവശ്യമാണെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments