KeralaLatest NewsNews

ഇനി കാർ വാങ്ങില്ലെന്ന് ബജറ്റിൽ പറഞ്ഞ അതേ ധനമന്ത്രി 8 പുതിയ കാറുകൾ വാങ്ങാനൊരുങ്ങുന്നു

തിരുവനന്തപുരം : 8 പുതിയ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. സർക്കാരിന്റെ ആവശ്യത്തിനായി കാറുകൾ വാടകയ്ക്ക് എടുക്കുമെന്ന് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു ദിവസങ്ങൾ ആകുന്നതിന് മുമ്പേ ആണിത്. എന്നാൽ, എട്ടു കാറുകൾ വാങ്ങാൻ ബജറ്റിനു മുൻപു തന്നെ തീരുമാനിച്ചിരുന്നതായി ധനമന്ത്രിയുടെ ഓഫിസ് വിശദീകരണം നൽകുന്നുണ്ട്.

ഏഴാം തീയതി അവതരിപ്പിച്ച ബജറ്റിലാണ് സർക്കാർ വകുപ്പുകൾക്കായി കാറുകൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇലക്ട്രിക്ക് കാറുകൾ വാടകയ്ക്ക് എടുത്താൽ 1000 വണ്ടിക്ക്  7.5 കോടിയെങ്കിലും ലാഭിക്കാമെന്നും 1500 കോടിയുടെ അധികച്ചെലവ് ഒഴിവാക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ബജറ്റിനോടൊപ്പം നിയമസഭയില്‍ വച്ച ഉപധനാഭ്യർഥനയിലാണ് ഡൽഹിയിലെ കേരള ഹൗസിലടക്കം എട്ടു വാഹനങ്ങൾ വാങ്ങുന്ന കാര്യം പറയുന്നത്.

ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ല. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button