ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ മകന് പൂട്ടിയിട്ടു. മുനീര്‍ക്കയില്‍ ഇരുപതുകാരനായ വിദ്യാര്‍ഥിയാണ് അച്ഛനെ വീട്ടില്‍ പൂട്ടിയിട്ടത്. ബിജെപിക്ക് വോട്ടുചെയ്യാനുള്ള അച്ഛന്റെ തീരുമാനത്തെ എതിര്‍ത്താണ് പൂട്ടിയിട്ടത്. അതേസമയം സംഭവത്തിൽ അച്ഛൻ പോലീസിനെ സമീപിക്കാനൊരുങ്ങുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തന്റെ സുഹൃത്ത് ഇതേ കാരണത്താല്‍ മാതാപിതാക്കളെ പൂട്ടിയിട്ടെന്നും ഇതില്‍നിന്നാണ് തനിക്ക് പ്രചോദനം കിട്ടിയതെന്നുമാണ് യുവാവിന്റെ വിചിത്ര വാദം. അതേസമയം ഡൽഹിയിൽ രണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ഫലങ്ങളാണ് പുറത്തു വരുന്നതെങ്കിലും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രമുഖ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ പ്രവചിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ നില പതിവുപോലെ തന്നെ ദയനീയമായി തുടരുമെന്നും വ്യത്യസ്ത എക്സിറ്റ് പോളുകള്‍ കണ്ടെത്തി.
Post Your Comments