Latest NewsNewsBusiness

ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍. സെൻസെക്സ് 162.23 പോയിന്റ് നഷ്ടത്തിൽ 40979.62ലും നിഫ്റ്റി 66.90 പോയിന്റ് നഷ്ടത്തില്‍ 12031.50ലുമാണ് തിങ്കളാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളും വന്‍തോതിലുള്ള ലാഭമെടുപ്പുമാണ് വിപണിയെ ബാധിച്ചത്.

Also read : ഓഹരി വിപണി : ഇന്നത്തെ വ്യാപാരം തുടങ്ങിയതും നഷ്ടത്തിൽ

ബിഎസ്ഇയിലെ 976 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1518 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 166 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. ലോഹം സൂചിക മൂന്നുശതമാനം താഴ്ന്നു. വാഹനം, ഊര്‍ജം, ബാങ്ക്, ഫാര്‍മ, ഇന്‍ഫ്ര, എഫ്എംസിജി സൂചികകളും നഷ്ടത്തിലായിരുന്നു. സീ എന്റര്‍ടെയന്‍മെന്റ്, എംആന്റ്എം, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും യുപിഎല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button