മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 250 പോയിന്റും നിഫ്റ്റി 12,000 നിലവാരത്തിന് താഴെയുമാണ് വ്യാപാരം പുരോഗമിച്ചത്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ബിഎസ്ഇയിലെ 844 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1255 ഓഹരികള്‍ നഷ്ടത്തിലായി.
ലോഹവിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനമായും ബാധിച്ചത്. ടാറ്റ സ്റ്റീല്‍ ഹിന്‍ഡാല്‍കോ, വേദാന്ത ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഗെയില്‍, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോൾ യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്
Post Your Comments