
തിരുവനന്തപുരം: ശബരിമല വികസനത്തിനു തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താനൊരുങ്ങി സർക്കാർ. പമ്പ ഗണപതി ക്ഷേത്രം മുതല്‍ ഹില്‍ടോപ്പുവരെ സുരക്ഷാപാലം നിര്‍മിക്കാനുള്ള പദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി 29.9 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. 2015-ല്‍ തുടങ്ങിയ പദ്ധതിക്ക് ഇതിനകം 103 കോടി രൂപ അനുവദിച്ചിരുന്നു.
Read also: ശനി ദോഷം അകറ്റാൻ ശാസ്താവിനെ പൂജിക്കാം
വണ്ടിപ്പെരിയാര്‍, എരുമേലി വികസനവും ശബരിമല പദ്ധതിയുടെ ഭാഗമാക്കും. വനഭൂമി വിട്ടുകിട്ടുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. നിലയ്ക്കലിനെ തീര്‍ഥാടക താവളമാക്കുക, പമ്പയില്‍ പുതിയ റോഡ് നിര്‍മിക്കുക, സ്വാമി അയ്യപ്പന്‍ റോഡ് നവീകരിക്കുക, സന്നിധാനത്തെ കാത്തിരിപ്പ് കേന്ദ്രം വികസിപ്പിക്കുക എന്നീ കാര്യങ്ങളാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്.
Post Your Comments