തിരുവനന്തപുരം; റിട്ടയേര്‍ഡ് എഎസ്ഐയെ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു പിന്നില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് റിട്ടയേഡ് എഎസ്ഐക്ക് ദാരുണമായി മരിച്ചത്. വാമനപുരം കാഞ്ഞിരംപാറ ചരുവിള പുത്തന്‍വീട്ടില്‍ ജഗദന്‍(62)ആണ് മരിച്ചത്. ഇദ്ദേഹം വീടിനു പിന്നില്‍ വീണുകിടക്കുന്നതറിയാതെ ബന്ധുക്കള്‍ നാടു മുഴുവന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിനിടെയാണ് വീടിനു പിന്നിലെ പറമ്പില്‍ വീണ് കിടക്കുന്നത് കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് ഇദ്ദേഹം കാരേറ്റ് പോയിരുന്നു. എന്നാല്‍ രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കള്‍ സമീപത്തെ വീടുകളിലൊക്കെ തിരക്കി. എന്നാല്‍ ആരും കണ്ടിരുന്നില്ല. അടുത്ത ദിവസം രാവിലെ വീടിന്റെ പിന്നാമ്പുറത്തെ മുറ്റത്താണ് പരുക്കേറ്റ് വീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശനിയാഴ്ച രാത്രി വീട്ടിലേക്ക് വന്ന ഇദ്ദേഹം വീടിന്റെ പിന്നാമ്പുറത്തെ ചരിവുള്ള സ്ഥലത്തെ വഴിയിലൂടെ നടന്നു വന്നതാകാമെന്നും കാല്‍ വഴുതി പതിനഞ്ച് അടിയിലേറെ താഴ്ചയുള്ള മുറ്റത്തേക്ക് വീണതാണെന്നുമാണ് പൊലീസ് കരുതുന്നത്. കാല്‍ വഴുതിയ പാടുകളും കയ്യില്‍ വീഴാതിരിക്കാന്‍ മരക്കൊമ്പില്‍ പിടിച്ചതിന്റെ ഇലകളും ഉണ്ടായിരുന്നു. തല കല്ലിലിടിച്ച് പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു. വെഞ്ഞാറമൂട് പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments