KeralaLatest NewsNews

യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി : ഹൈക്കോടതി തീരുമാനമിങ്ങനെ

കൊച്ചി : യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2017 ഒക്ടോബര്‍ 16 ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർത്താലിലുണ്ടായ നഷ്ടം അദ്ദേഹത്തിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി മാടമ്പള്ളി പ‌ഞ്ചായത്ത് അംഗം സോജൻ പാവിയോസ് ആണ് ഹ‍ർജിയുമായി കോടതിയെ സമീപിച്ചത്.

Also read : കൂടത്തായിലെ ആദ്യ ഇര അന്നമ്മ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: ജോളിയ്ക്ക് പ്രീ-ഡിഗ്രി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളൂവെന്ന് അന്നമ്മ മനസിലാക്കിയപ്പോള്‍ വിവരം പുറത്താകും മുമ്പ് വകവരുത്തി

കേന്ദ്ര – സംസ്ഥാന നയങ്ങൾക്കെതിരെയും ഇന്ധന വിലവർധനവിനെതിരെയും ആയിരുന്നു പ്രധാനമായും ഹർത്താൽ പ്രഖ്യാപിച്ചത്. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത പരിഹരിക്കണമെന്നായിരുന്നു ഹർത്താലിൽ ഉന്നയിച്ച പ്രധാന ആവശ്യം. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ 89 ഓളം കേസുകള്‍ ഹർത്താലുമായി ബന്ധപെട്ടു രജിസ്റ്റർ ചെയ്തിരുന്നു. . ഈ കേസുകളിൽ രമേശ് ചെന്നിത്തലയെ പ്രതിയാക്കി നഷ്ടം ഈടാക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button