ഭുവനേശ്വര്‍: ഒഡീഷയില്‍ വൈദ്യുത ലൈനില്‍ ടൂറിസ്റ്റ് ബസ് തട്ടി പത്ത് യാത്രക്കാര്‍ മരിച്ച സംഭവത്തിൽ ഊര്‍ജ വകുപ്പിലേയും ഗ്രാമ വികസന വകുപ്പിലെയും നാല് എഞ്ചിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. 20 അടി ഉയരത്തില്‍ മാത്രമെ 11 കെവി ലൈന്‍ സ്ഥാപിക്കാവൂ എന്നിരിക്കെ 11 അടി ഉയരത്തിലാണ് വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒഡീഷയിലെ ജഗം ജില്ലയില്‍ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. വിവാഹനിശ്ചയത്തിന് പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ച ബസാണ് 11 കെവി ലൈനില്‍ തട്ടിയത്. ബസിന്റെ മുകള്‍ഭാഗം ലൈനില്‍ തട്ടിയ ഉടന്‍ ബസിലേക്ക് വൈദ്യുതി പ്രഹരിക്കുകയും വൈദ്യുതാഘാതമേറ്റും പൊള്ളലേറ്റും യാത്രക്കാർ മരിക്കുകയുമായിരുന്നു.
Post Your Comments