ബംഗളൂരു: മുന്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി ഐപിഎസ് ഉദ്യോഗസ്ഥന്‍. തന്റെ മക്കളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ടാണ് കല്‍ബുര്‍ഗി പോലീസ് ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനിലെ സൂപ്രണ്ടായ അരുണ്‍ രംഗരാജന്‍ സമരം നടത്തുന്നത്. ബംഗളൂരുവിലെ വസന്ത് നഗറിലാണ് സംഭവം.
ഞായാറാഴ്ച വൈകിട്ടോടെയാണ് അരുണ്‍ രംഗരാജ മുന്‍ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. അരുണ്‍ രംഗരാജയുടെ മുന്‍ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയാണ്. മക്കളെ കാണാന്‍ അരുണിനെ ഭാര്യ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് അരുണ്‍ കുത്തിയിപ്പ് പ്രതിഷേധം നടത്തിയത്.
ഛത്തീസ്ഗഡില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീട് ഭാര്യ കര്‍ണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നും അരുണ്‍ പറഞ്ഞു. വിവാഹ മോചനത്തിന് ഭാര്യയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. പക്ഷേ ഇവരുടെ ബന്ധം വീണ്ടും വഷളാവുകയും വേര്‍പിരിയുകയും ചെയ്തു. രണ്ടാമതും വേര്‍പിരിഞ്ഞതോടെയാണ് മക്കളെ കാണാന്‍ അനുവദിക്കാതിരുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.
ഞായാറാഴ്ച മക്കളെ കാണാന്‍ എത്തിയ അരുണിനെ ഭാര്യ കാണാന്‍ അനുവദിക്കാത്തതോടെ കുത്തിയിരുപ്പ് സമരം ആരംഭിച്ച ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. മക്കളെ കാണാന്‍ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
Post Your Comments