ന്യൂഡല്‍ഹി: വനിതാ കോളജില്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപിച്ച് പരാതിയുമായി വിദ്യാര്‍ഥിനികള്‍. സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഭവം. പരിപാടികള്‍ നടക്കുന്നതിനിടെ കോളജില്‍ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. സമൂഹമാധ്യമത്തിലൂടെ ചില വിദ്യാര്‍ത്ഥിനികള്‍ ദുരനുഭവങ്ങള്‍ പങ്കുവച്ചതോടെയാണ് വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.
കോളജിലെ വാര്‍ഷികാഘോഷം ഫെബ്രുവരി 6ന് ആയിരുന്നു. പാരിപാടിക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30-35 വയസ്സിന് ഇടയിലുള്ളവരാണ് കോളജില്‍ എത്തിയതെന്നും ഇവര്‍ ക്യാംപസിനുള്ളില്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികളോടു അപമരാദ്യയായി പെരുമാറുകയും ചെയ്‌തെന്നും ഒരു വിദ്യാര്‍ഥിനി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.
‘ജയ് ശ്രീറാം’ വിളിച്ചാണ് ആളുകള്‍ ക്യാംപസിനുള്ളില്‍ പ്രവേശിച്ചതെന്ന് ഇടത് അനുകൂല വിദ്യാര്‍ഥി സംഘടനായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ സിഎഎ അനുകൂല പരിപാടിക്കെത്തിയവരാണ് ക്യാംപസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.
Students breaking the college gate and entering in the college #gargicollege pic.twitter.com/fUL4fFGzA0
— kryptomon (@rsv948) February 9, 2020
Post Your Comments