Latest NewsNewsIndia

എക്‌സിറ്റ് പോളില്‍ വിശ്വാസമര്‍പ്പിച്ച് ആംആദ്മി ; അട്ടിമറിയുണ്ടാകുമെന്ന് ബിജെപി ; ഫലമറിയാന്‍ ഒരു ദിനം

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ദില്ലി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വങ്ങള്‍ കൂട്ടിയും കിഴിച്ചും മുന്നോട്ടുപോകുകയാണ്. തര്‍ക്കത്തിനൊടുവില്‍ പോളിംഗ് കണക്കുകള്‍ ഞായറാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരായ സമരത്തിന്റെ ഗതിയില്‍ ദില്ലി ഫലം നിര്‍ണ്ണയാകമായേക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട അന്തിമ കണക്കനുസരിച്ച് ദില്ലിയിലെ പോളിങ് ശതമാനം 62.59 ആണ്. ബിജെപി തൂത്തുവാരിയ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ടു ശതമാനം വോട്ട് കൂടി. അതായത് ബിജെപി തൂത്തുവാരിയ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ടു ശതമാനം വോട്ട് കൂടി. അതേസമയം കെജ്രിവാള്‍ തരംഗം ആഞ്ഞടിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തിന്റെ കുറവ്. ഇത് ആര്‍ക്ക് അനുകൂലമാകുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

പുറത്തു വരുന്ന എക്‌സിറ്റ് പോളുകളിലെല്ലാം ആംആദ്മിക്കാണ് മുന്‍തൂക്കം. ഇത്തവണയും തുടര്‍ഭരണമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുവ്വ സൂചന. എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളുന്ന ബിജെപി അട്ടിമറിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചതിരിഞ്ഞ് പോള്‍ ചെയ്തത് ബിജെപി വോട്ടുകളെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം വോട്ടിങ് മിഷീനില്‍ ബിജെപി കൃത്രിമം നടത്താനിടയുണ്ടെന്ന ആം ആദ്മി ആരോപണത്തെത്തുടര്‍ന്ന് സ്‌ട്രോങ് റൂമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button