ന്യൂഡൽഹി: സംവരണം ഇല്ലാതാക്കുക എന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും ജനിതക ഘടനയിലുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ നീക്കം കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പാർലമെന്റിൽ മാധ്യമങ്ങളോടു പറഞ്ഞു. ‘മോദിജിയും മോഹൻ ഭാഗവതും എന്തു ശ്രമിച്ചാലും ആ നീക്കം കോൺഗ്രസ് അനുവദിക്കില്ല’ രാഹുൽ വ്യക്തമാക്കി.
സംവരണം സംസ്ഥാന സർക്കാരുകളുടെ ബാധ്യതയല്ലെന്ന സുപ്രീംകോടതി ഉത്തരവിനെച്ചൊല്ലി ലോക്സഭയിൽ ബഹളം നടന്നു. കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവരുടെ അടിയന്തര പ്രമേയത്തെത്തുടർന്നു മന്ത്രി താവർ ചന്ദ് ഗെലോട്ട് നടത്തിയ പ്രസ്താവനയിൽ തൃപ്തരാകാതെ കോൺഗ്രസ്, ഡിഎംകെ, സിപിഎം കക്ഷികൾ ഇറങ്ങിപ്പോയി.
Post Your Comments