കൊച്ചി: കേരളം അക്ഷരങ്ങളുടെ സംസ്ഥാനമാണെന്ന് പറയുമ്പോഴും വായനയും അറിവുമില്ലാത്ത വടക്കേ ഇന്ത്യക്കാര്‍ എടുത്ത നിലപാടുകളാണ് രാജ്യത്തിന്റെ ജനാധിപത്യത്തെ നിര്‍ണയിക്കാന്‍ സഹായിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍. കൃതി പുസ്തകോത്സവത്തില്‍ ‘വായനയുടെ ഈടുവയ്പ്പും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കരുത്തും’ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വായിക്കുന്നവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ എളുപ്പമാണെന്നും വായന കൊണ്ട് ലഭിക്കുന്ന ഗൗരവമായ ധാരണകളില്ലാത്തവരുടെ ബഹളം വയ്ക്കലാണ് അന്തിച്ചര്‍ച്ചകളിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഇപ്പോള്‍ കാണുന്നതെന്നും രാധാകൃഷ്ണമേനോന്‍ പറഞ്ഞു.
വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മാതൃകകളുടെ അഭാവം ഈ കാലത്തിനുണ്ട് . ഇപ്പോള്‍ കടലാസ് ഇല്ലാത്ത ലോകത്തേക്കുള്ള ചുവട് വയ്പ്പിലാണ് ലോകവും അതിനൊപ്പം ഭാരതവും. അതിന്റെ ഭാഗമായി വായനയോടുള്ള താല്‍പര്യം കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വായനക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വിറ്റുപോവുന്ന പുസ്തകങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന്‍ കെ.പി. സേതുനാഥ് പറഞ്ഞു.
പുസ്തകങ്ങള്‍ വിറ്റു പോകുന്നുണ്ട്, പക്ഷേ അവ വായിക്കപ്പെടുന്നില്ല എന്ന നിരീക്ഷണമാണ് പ്രസാധകരുള്‍പ്പെടെ പങ്കുവയ്ക്കുന്നത്. മലയാളത്തില്‍ ഒരു വര്‍ഷം ശരാശരി 1500 പുസ്തകങ്ങളെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയ്ക്ക് യഥാര്‍ത്ഥത്തില്‍ വായനക്കാരെ കിട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ്അദ്ദേഹം പറഞ്ഞു.
Post Your Comments