Latest NewsSaudi ArabiaNewsGulf

വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ജിസാൻ : സൗദിയിൽ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ജിസാൻ പ്രവിശ്യയിലെ ബേശ് കോർണിഷിൽ ശനിയാഴ്ച രാത്രിയിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. യുവതിക്കും ഭർത്താവിനും മൂത്ത മകൾക്കും പരിക്കേറ്റു. വിവരം അറിഞ്ഞയുടൻ റെഡ് ക്രസൻറ് അതോറിറ്റി രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.

Also read : മിനി ബസിന് മുകളിൽ കണ്ടെയ്നർ വീണ് ഡ്രൈവർ മരിച്ചു

റെഡ് ക്രസന്റ് ആംബുലൻസിൽ ഭർത്താവിനെ ബേശ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും റെഡ് ക്രസൻറ് സംഘം എത്തുന്നതിന് മുമ്പായി മൂമ്പ് പെൺകുട്ടിയെ നാട്ടുകാർ ബേശ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും ജിസാൻ റെഡ് ക്രസൻറ് വക്താവ് ബൈശി അൽസ്വർഖി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button