Latest NewsCricketNewsSports

ലോകകപ്പ് ബംഗ്ലദേശിന്, ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയം

പോച്ചെഫ്സ്ട്രൂം: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി ബംഗ്ലദേശ്. മഴ തടസ്സപ്പെടുത്തിയ കളിയിൽ വിജയലക്ഷ്യമായ 170 റണ്‍സ് 23 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലദേശ്  മറികടന്നു. മഴ നിയമ പ്രകാരം 46 ഓവറിൽ 170 റൺസായിരുന്നു ബംഗ്ലാദേശിന്‍റെ വിജയ ലക്ഷ്യം. മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലദേശിന്റെ വിജയം. ആദ്യമായാണ് ബംഗ്ലദേശ് ലോകകപ്പ് ഫൈനൽ കളിക്കുന്നതും കിരീടം നേടുന്നതും.

തൻസിദ് ഹസൻ (25 പന്തിൽ 17), മഹമൂദുൽ ഹസൻ ജോയ് (12 പന്തിൽ 8), തൗഹിദ് ഹൃദോയ് (പൂജ്യം), ഷഹദത്ത് ഹുസൈന്‍ (ഒന്ന്), ഷമീം ഹുസൈൻ (18 പന്തിൽ ഏഴ്), അവിഷേക് ദാസ് (ഏഴ് പന്തിൽ അഞ്ച്), പർവേസ് ഹുസൈൻ‌ എമൻ (79 പന്തിൽ 47) എന്നിങ്ങനെയാണു പുറത്തായ ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകൾ. ക്യാപ്റ്റൻ അക്ബർ അലിയും (77 പന്തിൽ 43), റാകിബുൽ ഹസനും (25 പന്തിൽ 9) പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തിൽ പര്‍വേസ് ഹുസൈൻ എമനെ പുറത്താക്കി യശസ്വി ജയ്സ്വാൾ മത്സരത്തിൽ വീണ്ടും ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. ഇതിനിടെയാണു വില്ലനായി മഴയെത്തിയത്. മഴയ്ക്കു ശേഷം വിജയലക്ഷ്യം 30 പന്തുകളിൽ 170 റൺസായി കുറച്ചു. തുടർന്ന് 23 പന്തുകൾ ബാക്കിനിൽ‌ക്കെ ബംഗ്ലദേശ് വിജയലക്ഷ്യം മറികടന്ന് ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇതോടെ ഇന്ത്യ 47.2 ഓവറിൽ 177 റണ്‍സ് മാത്രമാണ് എടുത്തത്.ഇന്ത്യണ ബാറ്റ്സ്മാൻമാർ അമ്പേ പരാജയപ്പെട്ടു. ഇന്ത്യയുടെ എട്ട് താരങ്ങൾക്കു രണ്ടക്കം കടക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button