പനാജി: ഹിന്ദുക്കളില്‍ നിന്നു ഇന്ത്യയെ വിഭജിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി.’വിശ്വഗുരു ഭാരത്- ആര്‍എസ്എസ് കാഴ്ചപ്പാടില്‍’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഗോവയില്‍ സംഘടിപ്പിച്ച രഹസ്യയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഭയ്യാജി. ഹൈന്ദവരാണ് ഇന്ത്യയുടെ കാതല്‍ എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളില്‍ നിന്നു ഇന്ത്യയെ വിഭജിക്കാന്‍ ഒരിക്കലും സാധിക്കില്ല. ഇന്ത്യ ഇപ്പോഴും ജീവിക്കുന്നു, എങ്കില്‍ അതിന് കാരണം ഹൈന്ദവരാണ്. ഈ രാജ്യത്തിന്റെ കാതല്‍ എന്ന് പറയുന്നത് തന്നെ ഹിന്ദുക്കളാണ്. അതുകൊണ്ട്, ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ഹൈന്ദവ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹിന്ദുക്കള്‍ക്കും ഹിന്ദുസമുദായത്തിനും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്താനും അവരില്‍ അവബോധം സൃഷ്ടിക്കാനും സാധിക്കുന്നുവെന്നും സുരേഷ് ഭയ്യാജി വ്യക്തമാക്കി.
ഇന്ത്യ ഒരിക്കലും ഇല്ലാതാകില്ല. നിരവധി അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായ രാഷ്ട്രമാണിത്. എന്നാല്‍ എപ്പോഴും ഉയര്‍ത്തെഴുന്നറ്റിട്ടുണ്ട്. ഇന്ത്യ നിത്യതയില്‍ നിന്നുള്ളതാണ്. അതുകൊണ്ട് നിത്യതയില്‍ തന്നെ നിലനില്‍ക്കും. ആ അര്‍ത്ഥത്തില്‍ ഹിന്ദു സമാജം ഒരിക്കലും അവസാനിക്കില്ല. ഈ ലോകത്തെ ചില കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വവും പങ്കാളിത്തവും ഹിന്ദുക്കള്‍ക്കുണ്ട്. ചില സമുദായങ്ങളും ചില വിശ്വാസങ്ങളും അവരുടെ പാതയിലൂടെ മാത്രം സഞ്ചരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments