Latest NewsIndiaNews

‘നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്’; കൊറോണയെ അകറ്റാൻ വിചിത്രമാർഗം നിർദേശിച്ച് ഒളിവിൽ കഴിയുന്ന വിവാദ ആൾദൈവം നിത്യാനന്ദ

ഒളിവിൽ തുടരുന്ന വിവാദ ആൾദൈവം നിത്യാനന്ദയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊറോണ വൈറസിനെ കുറിച്ചാണ് ആൾദൈവത്തിന്റെ പുതിയ വീഡിയോ. നിത്യാനന്ദയുടെ വിഡിയോകൾ പങ്കുവയ്ക്കുന്ന ‘ദി അവതാർ ക്ലിക്ക്സ്’ എന്ന യൂട്യൂബ് പേജിലൂടെയാണ് നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്’ എന്ന പേരിൽ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്നാണ് വീഡിയോ പറയുന്നത്. ‘അഖന്ധ മഹാവാക്യ മന്ത്രജപം’ എന്ന പേര് നൽകിയിരിക്കുന്ന ഇതിൽ ലോകം മുഴുവൻ ‘ഓം നിത്യാനന്ദ പരമശിവോഹം’ എന്ന് ജപിക്കണമെന്നാണ് പറയുന്നത്.

Read also: കൊറോണ വൈറസ് എത്തിച്ചേരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ ഇയാൾ സജീവമാണ്. കഴിഞ്ഞ ദിവസവും വിചിത്രവാദങ്ങൾ ഉന്നയിച്ച് നിത്യാനന്ദയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളൊക്കെ നേരിടുന്നത് പരമഹംസ നിത്യാനന്ദയാണെന്നും നിങ്ങളോട് സംസാരിക്കുന്നത് നിത്യാനന്ദ പരമശിവം എന്ന പുതിയ അവതാരമാണെന്നുമായിരുന്നു വാദം.

https://youtu.be/1e1IbDpz4qk

shortlink

Related Articles

Post Your Comments

Related Articles


Back to top button