Latest NewsNewsIndiaInternational

കൊറോണ വൈറസ് എത്തിച്ചേരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ന്യൂഡൽഹി : 20 രാജ്യങ്ങളിലേയ്ക്ക് കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട് ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയും റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠനത്തിലാണ് വിവരം. പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 17 ആണ്.

രോഗം ബാധിച്ച പ്രദേശത്ത് നിന്ന് യാത്ര ചെയ്യുന്ന രോഗബാധിതരുടെ ശതമാനമാനവുമായി കണക്കാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയുടേത് 0.219 ശതമാനമാണെന്ന് പഠനത്തിൽ പറയുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 0.066%, മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ 0.034%, കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ 0.020% എന്നിങ്ങിനെയാണ് ‘ഇറക്കുമതി’ അപകടസാധ്യത.

ചൈനയിൽ ഇന്ത്യയിലേയ്ക്ക് എത്തിയവരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ആരുടെയും നില ഗുരതരമല്ല. രോഗബാധിതരായവർ ഐസൊലേഷൻ വാർഡുകളിൽ ചികത്സയിൽ കഴിയുന്നതിനാൽ രാജ്യത്ത് കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യവുമില്ല. ചൈനയിൽ ഇതുവരെയും കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. മരണസംഖ്യ 813 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button