മൂവാറ്റുപുഴ : മത്സ്യങ്ങളോട് മീന്‍പിടുത്തക്കാരുടെ ക്രൂരത, ക്രൂരത ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍. മൂവാറ്റുപുഴയാറിലാണ് രാസവസ്തുക്കള്‍ കലര്‍ത്തിയുള്ള മീന്‍പിടിത്തം വ്യാപകമാകുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് നദിയില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ മിശ്രിതം കലര്‍ത്തി മീന്‍പിടിക്കുന്നത്. രാത്രിയില്‍ മിശ്രിതം വെള്ളത്തില്‍ നിക്ഷേപിക്കും. ചത്തു പൊങ്ങുന്ന മീനുകളെ കുട്ടവഞ്ചിയില്‍ തുഴഞ്ഞ് വലയില്‍ ശേഖരിക്കും. രാസവസ്തുക്കള്‍ കലക്കി മീന്‍ പിടിക്കുന്നതിനാല്‍ ചെറുമീനുകള്‍ വലിയതോതില്‍ നശിക്കുന്നു.
വലിയ മീനുകളെ മാത്രം ശേഖരിച്ച് ബാക്കിയുള്ളതിനെ ആറ്റില്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങുന്നത്. രാത്രിയില്‍ പിടിക്കുന്ന മീന്‍ പുലര്‍ച്ചെ തന്നെ വാഴപ്പിള്ളിയിലെ മത്സ്യ മാര്‍ക്കറ്റിനു സമീപവും റോഡരികിലുമായി നിരത്തിയിട്ട് വില്‍പന നടത്തുകയാണ് രീതി. വില കുറച്ചു നല്‍കുന്നതിനാല്‍ അതിവേഗം മീന്‍ വിറ്റു തീരും. മുന്‍വര്‍ഷങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘം ഇത്തരത്തില്‍ മീന്‍പിടിത്തം നടത്തിയിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് സംഘത്തെ തടയുകയായിരുന്ന
Post Your Comments