Latest NewsNewsInternational

വിനോദസഞ്ചാരികള്‍ വന്നുകൊണ്ടിരുന്ന സ്ഥലം പെട്ടെന്ന് പ്രേത നഗരങ്ങള്‍ക്ക് സമാനമായി ; അതിന് കാരണം ഇതാണ്

ബെയ്ജിങ് : മഞ്ഞുവീഴ്ചയുള്ള സമയമായതിനാല്‍ സാധാരണ ആള്‍ക്കാര്‍ ഫോട്ടോയെടുക്കാനും കളിക്കാനുമായി എത്തുന്ന സ്ഥലമാണ് എന്നാല്‍ ഇപ്പോള്‍ ഈ തെരുവുകള്‍ ശൂന്യമാണ്, പാര്‍ക്കുകള്‍ ശാന്തവും, പക്ഷികളുടെ കലപില ശബ്ദം മാത്രം. കൊറോണ വൈറസ് കാരണം പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും അവധി നീട്ടി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് തലസ്ഥാനമായ ബെയ്ജിങും ഷാങ്ഹായും ഒക്കെ പ്രേത നഗരങ്ങളായി മാറിയിരിക്കുകയാണ്.

ഈ കാലങ്ങളില്‍ തിരക്ക് കൂടുതലുള്ളതിനാല്‍ ചുറ്റിക്കറങ്ങാന്‍ പ്രയാസമാണ്. ഇപ്പോള്‍ നോക്കൂ, വിനോദസഞ്ചാരികളേക്കാള്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും സ്ട്രീറ്റ് ക്ലീനര്‍മാരുമാണെന്നാണ് വാങ്ഫുജിങ് സ്ട്രീറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. മഞ്ഞുവീഴ്ചയുള്ള സമയമായതിനാല്‍ സാധാരണ ആള്‍ക്കാര്‍ ഫോട്ടോയെടുക്കാനും കളിക്കാനുമായി എത്തുന്നതാണ്.എന്നാല്‍ ഇത്തവണ എല്ലായിടവും വിജനമാണ്. ടൂര്‍ ബസുകളോ വിദേശികളെയോ നഗരത്തില്‍ ഒരിടത്തും കാണാനില്ല. കടകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബിസിനസിനെയും കൊറോണ ബാധിച്ചിട്ടുണ്ട്.

ചൈനയിലെ മരണനിരക്ക് ശനിയാഴ്ച 700 കവിഞ്ഞതായി അധികൃതര്‍ പറയുന്നു. ഫെബ്രുവരി 9 വരെയുള്ള കണക്ക് പ്രകാരം 37,554 പേര്‍ക്കാണ് ലോകമെമ്പാടും കൊറോണ സ്ഥിരീകരിച്ചത്. 37,198 പേരും ചൈനയില്‍ നിന്നാണ്. 813 പേര്‍ മരിച്ചിരിക്കുന്നു, അതില്‍ 812 പേരും ചൈനയിലെ വിവിധ പ്രവിശ്യകളിലുള്ളവര്‍. ഒരാള്‍ ഫിലിപ്പീന്‍സിലും, അതും ചൈനീസ് സ്വദേശിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button