മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്മുള്ള പരിപാടിയാണ് ബിഗ്‌ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ അഞ്ചാം ആഴ്ച പൂര്‍ത്തിയാക്കി അതിന്റെ വാരന്ത്യഎപ്പിസോഡുകളിലേക്ക് കടക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഒരുപാട് സര്‍പ്രൈസുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും അപ്രതീക്ഷിത പുറത്തുപോകലും അസുഖവും എലിമിനേഷനും എല്ലാം ഇവിടെ അപ്രതീക്ഷിത സംഭവങ്ങളാണ്. പ്രേക്ഷകരെയും പലപ്പോഴും ഇതെല്ലാം ഞെട്ടിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അതൊന്നുമല്ല. ഈ അഴ്ചത്തെ എലിമിനേഷനും വോട്ടിങ്ങുമാണ് ഏവരെയും ഞെട്ടിച്ച് കളഞ്ഞത്.
അഞ്ച് പേരായിരുന്നു ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ദയ, പ്രദീപ്, വീണ, രേഷ്മ, ജസ്ല എന്നിവര്‍. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത് ദയയുടെ പേരായിരുന്നു. രേഷ്മ കണ്ണിനസുഖത്തെ തുടര്‍ന്ന് ഹൗസിന് പുറത്തായതിനാല്‍ ബാക്കിയുള്ള അഞ്ച് പേരോയാണ് മോഹന്‍ലാല്‍ ഈ വാരത്തിലെ എലിമിനേഷനെക്കുറിച്ച് സംസാരിച്ചത്. ‘ഞാന്‍ വിളിച്ചാല്‍ പെട്ടെന്ന് വരാന്‍ തയ്യാറുള്ളവര്‍ ആരൊക്കെ’ എന്നായിരുന്നു നാല് പേരോടുമായി മോഹന്‍ലാലിന്റെ ചോദ്യം. ദയയും വീണയുമാണ് ആ ചോദ്യത്തിന് കൈ പൊക്കിയത്.
എന്തുകൊണ്ട് അങ്ങനെയൊരു അഭിപ്രായമെന്ന ചോദ്യത്തോട് ദയ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ‘നോമിനേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് എനിക്കാണ് എല്ലാവരുംകൂടി ചെയ്തത്. ഈ വീട്ടില്‍ എല്ലാവരും ഒത്തൊരുമയില്‍ നില്‍ക്കുമ്പൊ ഞാനാണ് പോകേണ്ടതെന്ന ആഗ്രഹം വോട്ടിലൂടെ എനിക്ക് മനസിലാക്കാന്‍ പറ്റി. അതൊന്ന്. പിന്നെ പല ഗെയിമിലും ഞാനാണ് തോറ്റിട്ടുള്ളത്. എനിക്ക് ജയിക്കാന്‍ പറ്റുന്നില്ല എന്ന് ചെറിയൊരു സങ്കടം’, ദയ പറഞ്ഞുനിര്‍ത്തി. എന്നാല്‍ ബാക്കിയുള്ള മൂന്ന് പേരോടും ഇരിക്കാന്‍ നിര്‍ദേശം കൊടുത്തശേഷം മോഹന്‍ലാല്‍ ഈ വാരത്തിലെ എലിമിനേഷന്‍ എന്ന സസ്പെന്‍സിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ തുടര്‍ന്നു. ‘വളരെ സങ്കടത്തോടെ ഞാന്‍ മറ്റുള്ളവരോട് പറയുന്നു, ദയയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ വോട്ട്. ദയയ്ക്ക് അവിടെ ഇരിക്കാം’. മോഹന്‍ലാല്‍ ഇത് പറഞ്ഞതും ദയ ഉള്‍പ്പെടെ എല്ലാവരും കുറച്ച് നേരം ഞെട്ടലില്‍ ആയിരുന്നു. എന്തായാലും നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ അല്ല ബിഗ് ബോസ് സീസണ്‍ രണ്ട് മുന്നോട്ട് പോകുന്നത്. ദയ അങ്ങേയറ്റം സന്തോഷത്തോടുംകൂടി തുള്ളിച്ചാടിക്കൊണ്ടാണ് മോഹന്‍ലാലിന്റെ വാക്കുകളോട് പ്രതികരിച്ചത്.
Post Your Comments