Latest NewsIndiaNews

സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹയാത്ത് നഗര്‍ സ്വദേശികളായ മമത(20) ഗൗതമി(20) എന്നിവരാണ് മരിച്ചത്. ഹയാത്ത് നഗര്‍ രാഘവേന്ദ്ര കോളനിയിലെ മമതയുടെ വീട്ടിലാണ് സംഭവം. ഇരുവരുടെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. സംഭവസമയം മമതയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു.

നേരത്തെ മമതയും കുടുംബവും താമസിച്ചിരുന്നത് ശ്രീനിവാസ കോളനിയിലായിരുന്നു. ഇതിനടുത്ത് തന്നെയായിരുന്നു ഗൗതമിയും താമസിച്ചിരുന്നത്. പിന്നീട് രാഘവേന്ദ്ര കോളനിയിലേക്ക് മമതയുടെ കുടുംബം താമസം മാറ്റി. മമത ഒരു സ്‌കൂളിലെ ജീവനക്കാരിയായിരുന്നു എന്നാല്‍ ഗൗതമിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല.

വീട്ടില്‍നിന്ന് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button