KeralaLatest NewsNews

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷെഹീന്‍ബാഗ് മാതൃകയില്‍ വീട്ടമ്മമാരുടെ സമരം

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ഷെഹീന്‍ബാഗ് മാതൃകയില്‍ വീട്ടമ്മമാരുടെ സമരം. പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ് അനിശ്ചിതകാല സമരം തുടരുന്നത്. വടകര നഗരത്തിലാണ് സമരപ്പന്തല്‍.

ഹിന്ദുസ്ഥാന്‍ സ്‌ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സമരപ്പന്തല്‍ നിറയെ സ്ത്രീകളാണ്. കൈക്കുഞ്ഞുങ്ങളുമായും സമരത്തില്‍ പങ്കെടുക്കുന്നവരുണ്ട്. ജാമിയ മില്ലിയയിലെ പൊലീസ് നടപടിക്കെതിരെ നൂറ് കണക്കിന് അമ്മമാരും സ്ത്രീകളും പങ്കെടുക്കുന്ന സമരത്തിലൂടെ ശ്രദ്ധ നേടിയ തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ് മാതൃകയിലാണ് ഇവിടുത്തെ സമരം.

ദിവസവും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സ്ത്രീകളുടെ പ്രതിഷേധം. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെ പുരുഷന്മാര്‍ സമരം ഏറ്റെടുക്കും. മുസ്ലീം ലീഗാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും വിവിധ സംഘടനകള്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും കടന്ന് വരാവുന്ന രീതിയിലാണ് സമരം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

ഷഹീന്‍ ബാഗ് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്ത്രീ പ്രതിഷേധങ്ങളിലൊന്ന്. ഒരു മാസത്തിലേറെയായി ആ ചത്വരത്തില്‍, തിരക്കുള്ള പാത ഉപരോധിച്ചു കൊണ്ട്, ഇന്ത്യ കണ്ട ഏറ്റവും മാരകമായ ജനാധിപത്യവിരുദ്ധ നിയമത്തിനെതിരായി സ്ത്രീകളും കുട്ടികളും നടത്തുന്ന ഉജ്ജ്വലമായ സമരമാണത്.

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് നരനായാട്ടിനു പിന്നാലെ പത്തു പതിനാറു സ്ത്രീകള്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം ഞായറാഴ്ചകളില്‍ ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന സമരമായി കത്തിപ്പടര്‍ന്നത് ഒരു മാര്‍ക്കറ്റിംഗ് കൊണ്ടല്ല. ജീവിതത്തിലൊരിക്കലും ഒരു പൊതുഇടത്തില്‍, പൊതു പ്രതിഷേധത്തില്‍ പങ്കാളിയാവാന്‍ അവസരം ലഭിക്കാത്ത വീട്ടമ്മമാരും വൃദ്ധരും കുട്ടികളുമടങ്ങുന്ന ആ  സമരം രാജ്യത്തിനൊന്നാകെ വേണ്ടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button