Latest NewsIndia

ദത്തെടുക്കപ്പെട്ട കുട്ടിക്കുമാത്രമല്ല; സ്വന്തമായി ജനിച്ച കുട്ടികള്‍ക്കും കുടുംബസ്വത്തിന്‌ അവകാശം: സുപ്രീം കോടതിയുടെ സുപ്രധാന വിധി

ദത്തിനു മുമ്പോ ശേഷമോ ജനിച്ചാലും കുട്ടിയുടെ രക്ഷിതാവിന്റെ സ്വത്തിന്‌ ആ കുട്ടിക്കും അവകാശമുണ്ടെന്നു ബെഞ്ച്‌ പറഞ്ഞു.

ന്യൂഡല്‍ഹി: ദത്തെടുക്കപ്പെട്ട കുട്ടിക്കുമാത്രമല്ല ദത്തെടുത്ത ആള്‍ക്കു നേരത്തെ ജനിച്ച കുട്ടികള്‍ക്കും കുടുംബ സ്വത്തിന്‌ അവകാശമുണ്ടെന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ദത്ത്‌ നല്‍കിയതിനോ /ദത്ത്‌ എടുത്തതിനോ മുമ്പോ പിമ്പോ എന്നുള്ളതല്ല പ്രധാനം. കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍ ആരെന്നതാണ്‌ പ്രധാനം. ദത്തിനു മുമ്പോ ശേഷമോ ജനിച്ചാലും കുട്ടിയുടെ രക്ഷിതാവിന്റെ സ്വത്തിന്‌ ആ കുട്ടിക്കും അവകാശമുണ്ടെന്നു ബെഞ്ച്‌ പറഞ്ഞു.

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതിയെ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടി

ജസ്‌റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവുവും ഹേമന്ത്‌ ഗുപ്‌തയും അടങ്ങിയ ബെഞ്ചാണ്‌ ഈ നിരീക്ഷണം നടത്തിയത്‌. കുടുംബ സ്വത്ത്‌ സംബന്ധിച്ചു മുംബൈ ഹൈക്കോടതി 2006-ല്‍ പുറപ്പെടുവിച്ച വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണു സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദുചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button