ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് സമരത്തില്‍ നവജാത ശിശുക്കളെയും കുട്ടികളെയും പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തില്‍ ജനുവരി 30 ന് പിഞ്ചുകുഞ്ഞ് അതിശൈത്യത്തില്‍ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേസ് ഈ മാസം പത്തിന് പരിഗണിക്കും.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുംബൈ സ്വദേശിയായ സെന്‍ സദവത്രെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് അയച്ച കത്തിന്റ അടിസ്ഥാനത്തിലാണ് നടപടി.സമരമുഖത്തുള്ള കുട്ടികള്‍ പലതരം ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്നും സെന്‍ കത്തില്‍ വിശദമാക്കിയിരുന്നു. കേസില്‍ ഫെബ്രുവരി 10നു സുപ്രീം കോടതി വാദം കേള്‍ക്കും.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന നാസിയ എന്ന യുവതിയുടെ നാല് മാസം പ്രായമുള്ളകുട്ടിയാണ് മരിച്ചത്. അതിശൈത്യം ബാധിച്ചാണ് മരണം എന്നാണ് വിവരം.
Post Your Comments