Latest NewsKeralaNews

പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുത്; അവരെക്കാൾ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്ന് രാഹുൽ ഈശ്വർ

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേഗഗതി വഴി പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്നും വിഷയത്തില്‍ മുസ്ലീം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നത് ആണ്. ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാകിസ്ഥാനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Read also: കേന്ദ്ര ബജറ്റിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ എല്‍.ഡി.എഫ്‌ മാര്‍ച്ച്‌

വിഷയത്തില്‍ മുസ്ലിം സമുദായത്തിന് പിന്തുണയര്‍പ്പിച്ച്‌ അയ്യപ്പസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കുമെന്നും രാഹുല്‍ അറിയിച്ചു. ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button