Latest NewsIndiaNews

ഭക്ഷണം തയ്യാറാക്കിയില്ല; അമ്മയെ മകന്‍ ക്രൂരമായി തല്ലിക്കൊന്നു

ജയ്പൂര്‍:ഭക്ഷണം തയ്യാറാക്കിയില്ലെന്നാരോപിച്ച് അമ്മയെ മകന്‍ ക്രൂരമായി തല്ലിക്കൊന്നു.രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് സംഭവം. കേസില്‍ കൃഷ്ണ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. മകന്റെ ആക്രമണത്തില്‍ ബിന്ദ്ര കൗര്‍ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു.വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് കൃഷ്ണ കുമാര്‍ അമ്മയുമായി തര്‍ക്കത്തിലായി. ഇതിനിടെ വഴക്ക് മൂര്‍ച്ഛിക്കുകയും പ്രതി മാരകായുധം ഉപയോഗിച്ച് ബിന്ദ്ര കൗറിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ കുമാറിന്റെ പിതാവാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബിന്ദ്ര കൗറിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് അദ്ദേഹം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും കൃഷ്ണ കുമാറിനെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button