കൊച്ചി: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ ഭരണത്തില്‍ തത്സ്ഥിതി തുടരണമെന്നു ഹൈക്കോടതി നിര്‍ദേശം. നിലവിലെ സ്ഥിതി എന്താണെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് അഡ്വ. സന്തോഷ് പൊതുവാളിനെ അഭിഭാഷക കമ്മീഷനായും സിംഗിള്‍ ബെഞ്ച് നിയോഗിച്ചു. സുഭാഷ് വാസുവിന് അനുകൂലമായുള്ള കോടതിവിധിക്കെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മാവേലിക്കര യൂണിയന് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെതിരേ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതി ഇവര്‍ തുടരാന്‍ നിര്‍ദേശിച്ചിരുന്നു. യൂണിയന് ഭരണത്തില്‍ എസ്എന്‍ഡിപി യോഗം ഇടപെടരുതെന്നും നിര്‍ദേശിച്ചിരുന്നു. അപ്പീല്‍ നല്കാന് സാവകാശം തേടി എസ്എന്‍ഡിപി യോഗം നല്കിയ അപേക്ഷയില്‍ ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതിയെ തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടി
തുടര്‍ന്നാണ് എസ്എന്‍ഡിപി യോഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്നലെ ഹര്‍ജിയിലെ വാദങ്ങളിലുള്ള എതിര്‍പ്പ് അറിയിക്കാന്‍ സുഭാഷ് വാസു ഉള്‍പ്പെടെയുള്ള എതിര്‍ഭാഗം കൂടുതല്‍ സമയം തേടി. അതുവരെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കണമെന്ന യോഗത്തിന്റെ അഭിഭാഷകന്റെ ആവശ്യം ഇടക്കാല ഉത്തരവിലൂടെ അനുവദിക്കുകയായിരുന്നു.
Post Your Comments