അബുദാബി : യുഎഇയിൽ വീണ്ടും കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.രണ്ടു പേരിൽ കൂടി വൈറസ് കണ്ടെത്തിയതായി ആരോഗ്യ–പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ്, ഫിലിപ്പിനോ സ്വദേശികളിലാണ് വൈറസ് ബാധിച്ചത്. ഇവർ വൈദ്യ നിരീക്ഷണത്തിലാണെന്നു അധികൃതർ അറിയിച്ചു. ഇതോടെ യുഎഇയിലെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴായി.
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകൾ വിദ്യാർത്ഥികൾക്കായി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ഇവരെ എ റണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കുമിങ് ഡാലിയൻ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയെങ്കിലും ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈൻ കമ്പനി നിലപാടെടുത്തതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും വിദ്യാര്‍ത്ഥികള്‍ക്ക് പറ്റാതായി സംഭവം വാർത്തയായതോടെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയും . ഇവരെ ബാങ്കോക്ക് വഴി കേരളത്തിലെത്തിക്കുകയുമായിരുന്നു.
Post Your Comments