പ്രാർഥനകൾ ഫലിച്ചു, ജീവകാരുണ്യ പദ്ധതിയിലേയ്ക്ക് മലയാളി ബാലിക തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയും ഷാർജയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റുമായ ഷേറിൽ ജുനേജ, വീട്ടമ്മയായ ഷിഫാ ജുനേജോ ദമ്പതികളുടെ ഏക മകളായ അഹ്‌ലാം ദുആ ആണ് അബുദാബി ഡിയർ ബിഗ് ടിക്കറ്റ് ജീവകാരുണ്യ പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തലച്ചോറിന് പ്രശ്നവും കണ്ണുകളെ ഗുരുതര അസുഖവും ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നതിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള വഴിതെളിഞ്ഞതിൽ പിതാവ് നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രമുഖ മലയാളം ഓൺലൈൻ മാധ്യമം വഴി ഇദ്ദേഹം വോട്ടഭ്യർഥിച്ചിരുന്നു തുടർന്ന് രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന അഞ്ചു പേരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. വിജയിക്കുന്നവർക്ക് അവരുടെ ചികിത്സാ ചെലവ് മുഴുവൻ ഡിയർ ബിഗ് ടിക്കറ്റ് പദ്ധതി വഹിക്കും.
Also read : ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം ബാലന് ഒന്നാംസ്ഥാനം; അമ്പരന്ന് വിധികർത്താക്കൾ
ഡിയർ ബിഗ് ടിക്കറ്റ് സീസൺ 2 മത്സരത്തിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വ്യത്യസ്ത രാജ്യക്കാരായ 20 പേരോടൊപ്പം മത്സരിക്കാനാണ് അഹ്‌ലാം ദുആയ്ക്ക് അവസരം ലഭിച്ചത്. ഇവരിൽ അഹ് ലം ദുആയെ കൂടാതെ മറ്റു 3 പേര്‍ മലയാളികളായിരുന്നു. ഇന്ത്യക്കാരായ ഉൻസിയ ഫാത്തിമ, ഫിലിപ്പീൻസ് സ്വദേശിനി റേഷൽ അമ, ലിവൈവയ് ബനാഗ്, നൈജീരിയൻ സ്വദേശി ഒലുസേഗൻ അഡാർമൊല എന്നിവരാണ് മറ്റു വിജയികൾ.
Post Your Comments