KeralaLatest News

യേശുദാസിന്റെ സഹോദരന്‍ ജസ്റ്റിന്റെ ആത്മഹത്യ; പരിചയക്കാരുടെ മൊഴികള്‍ നൊമ്പരപ്പെടുത്തുന്നത്

കാക്കനാട് അത്താണിയില്‍ ആണ് ജസ്റ്റിനും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്.

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ ആത്മഹത്യ ചെയ്ത സംഭവം സാമ്പത്തിക പ്രയാസം മൂലം ആകാമെന്ന് പൊലീസ്. കൊച്ചി കായലില്‍ ആണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജസ്റ്റിന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ പലരുടെയും മൊഴികളിൽ നിന്ന് ബോധ്യപ്പെട്ടതായി മുളവുകാട് പൊലീസ് പറഞ്ഞു.

ഇതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇതിന് ശേഷം മാത്രമെ വ്യക്തമായ മറുപടി നല്‍കാനാവുകയുള്ളൂ എന്നും പൊലീസ് സൂചിപ്പിക്കുന്നു. കാക്കനാട് അത്താണിയില്‍ ആണ് ജസ്റ്റിനും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ആണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കിയത്. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്.

വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റേയും എലിസബത്തിന്റേയും മകനാണ്. ജിജിയാണ് ഭാര്യ. മറ്റു സഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ പരേതരായ ബാബു, പുഷ്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button