KeralaLatest News

ശതാഭിഷേക നിറവിൽ മലയാളികളുടെ സ്വന്തം ഗാനഗന്ധർവൻ 

തിരുവനന്തപുരം: യേശുദാസിന് ഇന്ന് 84-ാം പിറന്നാൾ. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ ആദ്യത്തെയും അവസാനത്തെയും യേശുദാസ് എന്ന നാമം. മഹിമയാർന്ന ആ സ്വരശുദ്ധി എത്രയോ തലമുറകളെ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. ഇന്നും യേശുദാസിന്റെ ഒരു പാട്ടുപോലും കേൾക്കാത്ത ഒരു ദിവസം പോലും മലയാളിക്ക് കടന്നുപോകില്ലെന്ന് നിസംശയം പറയാം. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക.

1940 ജനുവരി 10ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കരിയറിൽ വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 50,000ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളം പോലെ തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും തരംഗം സൃഷ്ടിച്ചു. ഹിന്ദിയിൽ പാടിയ ഗാനങ്ങളും എക്കാലത്തേയും ഹിറ്റുകളാണ്.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നേടുകയും ചെയ്തു.

പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരിഅച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌.

1961 നവംബർ 14-നാണ്‌ യേശുദാസിന്റെ ആദ്യഗാനം റെക്കോഡ്‌ ചെയ്യപ്പെട്ടത്. ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ കെ എസ്‌ ആന്റണി എന്ന സംവിധായക​ന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി.സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. ഇന്നും മലയാളിയുടെ മനസിൽ ആഴത്തിലാണ് ഈ പാട്ടി​ന്റെ സ്ഥാനം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. എം ബി ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌.

ലഭിച്ച പുരസ്കാരങ്ങളിലും പാടിയ പാട്ടുകളുടെ എണ്ണത്തിലും പാട്ടുകാലത്തിലും യേശുദാസിന്റെ യാത്ര തുടരുകയാണ്. ഇത്രയധികം പുരസ്കാരങ്ങൾസംഗീത ലോകത്ത് വാരിക്കൂട്ടിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയിൽ കാണില്ല. 8 തവണയാണ്ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് അദ്ദേഹം ദേശീയ പുരസ്കാരത്തിന് അർഹനായത്. മികച്ച ഗായകനുള്ള കേരളാ സംസ്ഥാന അവാർഡ് 25 തവണ ലഭിച്ചിട്ടുണ്ട്. മിക്ക ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുള്ള യേശുദാസിന് 8 തവണ തമിഴ്നാട് സംസ്ഥാന അവാർഡും 6 തവണ ആന്ധപ്രദേശ് സംസ്ഥാന അവാർഡും 5 തവണ കർണാടക സംസ്ഥാന അവാർഡും ഒരു തവണ പശ്ചിമ ബംഗാൾ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. കേരളാ സർക്കാരിന്റെ സ്വാതിതിരുനാൾ പുരസ്കാരം നേടിയിട്ടുള്ള യേശുദാസിന് എണ്ണമറ്റ മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം കേരളത്തിൽ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്നത് വർഷങ്ങളായി പതിവാണ്. മക്കളും അദ്ദേഹത്തോടൊപ്പം എത്താറുണ്ട്. എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണത്താൽ ഏതാനും വർഷങ്ങളായി പതിവ് മുടങ്ങി.എന്നാൽ മൂകാംബികയിലടക്കം യേശുദാസിനായി നാളെ പ്രത്യേക പൂജകൾ ചെയ്യുന്നുണ്ട്.

തിരുവനന്തപുരത്തെ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയായ സൂര്യയുടെ നൃത്ത സംഗീതോത്സവ പരിപാടികൾ എല്ലാ വർഷവും ഒക്ടോബറിൽ യേശുദാസിന്റെ സംഗീതക്കച്ചേരിയോടെയാണ് തുടങ്ങിയിരുന്നത്. എന്നാൽ അതുംയേശുദാസ് വരാത്തതിനാൽ മുടങ്ങിയിരുന്നു.ഇക്കുറി വരുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല.അതേസമയം വൈകാതെ അദ്ദേഹം നാട്ടിലെത്തുമെന്ന് അടുപ്പമുള്ളവർ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button