ഗുവാഹത്തി : കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. രാത്രി ഏഴരയ്‌ക്ക് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഇരുടീമും ഏറ്റുമുട്ടുക.
Matchday in the North East! ⛰️
COME ON BLASTERS! ?#NEUKBFC #YennumYellow pic.twitter.com/Z3snDnJ5Wv
— Kerala Blasters FC (@KeralaBlasters) February 7, 2020
പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരുടീമും ആശ്വാസജയം ലക്ഷ്യമിട്ടായിരിക്കും കളിക്കളത്തിൽ പോരാടുക. 15മത്സരങ്ങളിൽ 14പോയിന്റുമായി കേരളബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 13മത്സരങ്ങളിൽ 11പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
Having missed out on the chance to get one over @NEUtdFC in their last meeting, can @ESchattorie mastermind a @KeralaBlasters win tonight?
Here’s our #NEUKBFC preview ?
#HeroISL #LetsFootball
https://t.co/2oKYzqjZDP— Indian Super League (@IndSuperLeague) February 7, 2020
കഴിഞ്ഞ ദിവസത്തെ പോരാട്ടത്തിൽ മുംബൈ സിറ്റിക്കായിരുന്നു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചാണ് മുംബൈ സിറ്റി പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചത്. അക്കോസ്റ്റ, ബിദ്യാനന്ദ (ഇഞ്ചുറിടൈമില്‍90+2) എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. ഈ ജയത്തോടെ 16 കളിയില്‍ 26 പോയിന്റുമായി മുംബൈ നാലാം സ്ഥാനം നില നിർത്തി.
Post Your Comments