പാലക്കാട്: വ്യാഴാഴ്ച വെകുന്നേരം കഞ്ചിക്കോട് പുതുശ്ശേരി ജങ്ഷനിലെ ഒരു സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് സംഭവം. ഉച്ചനേരത്ത് എവിടെ നിന്നോ എത്തിയ തേനീച്ചക്കൂട്ടം സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിന്റെ വാതിലില്‍ കൂടുകെട്ടി. ഏറെ നേരം കൂടുകെട്ടിയ മുറിയുടെ വാതിലിന് ചുറ്റും മൂളിപ്പറന്നതോടെ പുറത്തിറങ്ങാനാവാതെ ഡോക്ടര്‍ മുറിയിൽ കുടുങ്ങി.
പെട്ടെന്ന് തേനീച്ചകള്‍ ക്ലിനിക്കിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞതായി അഗ്‌നിരക്ഷസേനാ അധികൃതര്‍ പറഞ്ഞു. ഇവ നേരത്തേ കൂടുകൂട്ടിത്തുടങ്ങിയിരുന്നുവോ എന്ന് അറിയില്ല.
കഞ്ചിക്കോട്ടുനിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷജി, നിധിന്‍, മുകേഷ് എന്നിവര്‍ ക്ലിനിക്കിനകത്തുകയറി ഇമ്രാനയെ സുരക്ഷാവസ്ത്രം ധരിപ്പിച്ച് പുറത്തേക്കെത്തിച്ചു.
ഡോക്ടറെ പുറത്തിറക്കിയശേഷം സമീപത്തെ കടകളുടെ ഷട്ടറടച്ചിട്ട് സമീപവാസികള്‍ തേനീച്ചക്കൂടില്‍ കീടനാശിനിതളിച്ച് കൂട് നശിപ്പിച്ചു കളഞ്ഞു.
Post Your Comments