KeralaLatest NewsNews

വര്‍ഗീയതയ്‌ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ട്യൂഷന്‍ വേണ്ട : പിണറായി വിജയന്‍

തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രിക്ക് മറുപടി നല്‍കി പിണറായി വിജയന്‍. വര്‍ഗീയതയ്‌ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ട്യൂഷന്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി എസ്ഡിപിഐക്കെതിരെ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ഉദ്ധരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പൗരത്വ നിയമത്തിനെതിരായ ചില പ്രക്ഷോഭങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അങ്കമാലിയില്‍ പ്രക്ഷോഭം നടത്തിയ മഹല്ല് കമ്മിറ്റിയിലെ ആളുകള്‍ക്കെതിരെ കേസെടുത്തതു റോജി എം. ജോണ്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

പിന്നാലെ, എന്‍പിആര്‍ നടപ്പാക്കില്ലെന്നു പറയുന്ന സംസ്ഥാനങ്ങള്‍ വികസന വിരോധികളാണെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ ആരോപിച്ചു. പൗരത്വ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ വാദികളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം തിരുത്തണമെന്നും ചില സമരങ്ങളില്‍ എസ്ഡിപിഐയുടെ പങ്കിനെക്കുറിച്ചു പറഞ്ഞത് ഉത്തമബോധ്യത്തിലാണെന്നും ആര്‍എസ്എസ്, എസ്ഡിപിഐ എന്നിവരുടെ വര്‍ഗീയലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതില്‍ കേരളം ഒന്നാമതാണ്. അതില്‍ അസ്വസ്ഥരാകുന്നവരില്‍ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button