ന്യൂഡല്‍ഹി: ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധനോട് ചോദിച്ച ചോദ്യത്തില്‍ മറുപടി പറയവെ ലോകസഭയില്‍ വാക്കേറ്റം. കേന്ദ്രമന്ത്രി രാഷ്ട്രീയ പ്രസ്താവന നടത്തിയതിനെ ചൊല്ലിയാണ് കോണ്‍ഗ്രസ് -ബി.ജെ.പി വാക്ക്‌പോര് നടന്നത്.
ചോദ്യത്തിനുള്ള മറുപടി പറയുന്നതിന് മുമ്പേ മന്ത്രി,പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് മറുപടി പറഞ്ഞതാണ് തര്‍ക്കത്തിലേക്കെത്തിച്ചത്. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കള്‍ മോദിയെ വടികൊണ്ട് അടിക്കുമെന്നായിരുന്നു രാഹുല്‍ കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍ സംസാരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ അങ്ങേയറ്റം മോശമായ ഭാഷയില്‍ രാഹുല്‍ നടത്തിയ പ്രസ്താവനയില്‍ അപലപിക്കുന്നുവെന്നായിരുന്നു ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞത്. ഇതോടെ സഭയില്‍ ബഹളമായി. ഇരു പക്ഷത്തെയും ഏതാനും എം.പിമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് സഭ നിര്‍ത്തിവച്ച സ്പീക്കര്‍ ഇരു കൂട്ടരെയും തന്റെ മുറിയിലേക്കു വിളിപ്പിച്ചു. സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചക്കിടയിലും വാക്കേറ്റം നടന്നു.
പാര്‍ലമന്റെില്‍ ഇന്ന് നടന്നത് താന്‍ സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്ത സംഘര്‍ഷമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള തന്ത്രങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നുമറിയില്ലെന്ന് യുവജനതക്ക് വ്യക്തമായിട്ടുണ്ട്. പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനാണ് ബി.ജെ.പി സഭയില്‍ ബഹളമുണ്ടാക്കി തന്റെ പ്രസംഗം തടഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments