
ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ പ്രതിഷേധം. മലയാളികള്‍ അടക്കമുള്ള യാത്രക്കാരാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചത്. ഇന്‍ഡിഗോയുടെ വരാണസി-ഡല്‍ഹി വിമാനത്തിലും, എയര്‍ ഇന്ത്യയുടെ കണ്ണൂര്‍-അബൂദബി വിമാനത്തിലുമാണ് യാത്രക്കാര്‍ കുനാല്‍ കമ്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
https://www.facebook.com/jhamunna/videos/10216947471184612/?t=0
പരിസ്ഥിതി പ്രവര്‍ത്തക പ്രിയ പിള്ളയുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം. കുനാല്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി അപലപിക്കുന്നു എന്ന് എഴുതിയ പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. youDivideWeMultiply എന്ന കുറിപ്പും പ്ലക്കാര്‍ഡിലുണ്ട്. മേധാകപൂര്‍, ദേബായന്‍ ഗുപ്ത, മുന്ന ഝാ എന്നിവരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. വിമാനത്തികത്ത് നിന്നുള്ള യാത്രക്കാരുടെ പ്രതിഷേധ പോസ്റ്ററുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Post Your Comments