തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അഞ്ച് കോടി രൂപയാണ് നീക്കിവച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെഎം മാണിയുടെ മകനും രാജ്യസഭാംഗവുമായ ജോസ് കെ മാണി.
‘സംസ്ഥാന ബജറ്റില്‍ കെഎം മാണി ഫൗണ്ടേഷന് അഞ്ച് കോടി രൂപ വകയിരുത്തിയത് സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്‍കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു,’ എന്ന് ജോസ് കെ മാണി എംപി പറഞ്ഞു.
കെ.എം മാണി സ്മാരക മന്ദിരത്തിന് 5 കോടി രൂപ സംസ്ഥാന ബജറ്റിലൂടെ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിക്ക് വേണ്ടിയും മാണിസാറിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്ക് വേണ്ടിയും പ്രത്യേക നന്ദി അറിയിക്കുന്നു. പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, വിവിധ മേഖലകളിലെ മാണിസാറിന്റെ പ്രവര്‍ത്തനങ്ങളുടെ സ്മരണ നിലനിര്‍ത്തുന്നതിനും ആധുനിക സൗകര്യങ്ങളോട് കൂടിയ ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി ഫൗണ്ടേഷന് വേണ്ടി മുഖ്യമന്ത്രിക്ക് ജനുവരി 24 ന് നേരിട്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിനുള്ള ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണ് എന്ന്് ജോസ് കെ മാണി എംപി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് കെഎം മാണി. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്.
Post Your Comments