പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ചു കൊണ്ടാണ് ബജറ്റവതരണം തോമസ് ഐസക്ക് അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയെന്ന് ധനമന്ത്രി തോമസ് ഐസക് . മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ സമരപന്തലിൽ ഇരുന്നു സമരങ്ങൾക്കാകെ കേരളം ആവേശം പകർന്നുവെന്നും ധനമന്ത്രി പറഞ്ഞു അതേസമയം സാമ്പത്തിക പ്രതിസന്ധി അടുത്ത വർഷം മറികടക്കുമെന്നു ധനമന്ത്രി തോമസ് ഐസക് .2020-2021 സാമ്പത്തിക വര്ഷം സർക്കാരിന്റെ ഏറ്റവും നല്ല വർഷമാകും .
സാമ്പത്തിക പ്രതിസന്ധി അടുത്ത വർഷം മറികടക്കുമെന്നു ധനമന്ത്രി; ബജറ്റ് അവതരണം തുടങ്ങി
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മധുരം നൽകൽ ബജറ്റിൽ ഉണ്ടാകില്ല . പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റും.. ലൈഫ് അടക്കമുള്ള ക്ഷേമ പദ്ധതികൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകും.കയർ , കശുവണ്ടി മേഖലയിൽ മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്നും ബജറ്റിന് മുന്നോടിയായി തോമസ് ഐസക് പറഞ്ഞു. പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം തുടങ്ങി.
Post Your Comments