കോഴിക്കോട്: സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഭൂമിയുടെ ക്രയവിക്രയത്തെ ഗുരുതരമായി ബാധിക്കുമെന്നും നിരാശാജനകമാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍.
ഭൂമിയുടെ ന്യായവില സര്‍ക്കാര്‍ 10 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. വസ്തുവില്‍പ്പനയും വാഹനവിപണിയും തകര്‍ന്ന് കിടക്കുമ്പോള്‍ അവയുടെ വിലകൂട്ടുന്ന നടപടികള്‍ സ്വീകരിച്ചത് ശരിയായില്ലെന്നും പോക്കുവരവ് നിരക്ക് വര്‍ധിച്ചിരിക്കുകയാണ്. തണ്ടപ്പേരിന്റെ പകര്‍പ്പ് എടുക്കാന്‍ 100 രൂപ ഫീസ് അടയ്ക്കണം. ചെലവ് ചുരുക്കുന്നതിന് സര്‍ക്കാര്‍ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് തസ്തികകളുള്‍പ്പെടെയുള്ളവ വെട്ടിക്കുറയ്ക്കുന്നതിനു പകരം സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എം കെ മനോജ് കുമാര്‍ പറഞ്ഞു.
വില്ലേജ് ഓഫിസില്‍ നിന്ന് ലൊക്കേഷന്‍ മാപ് ലഭിക്കണമെങ്കില്‍ 200 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ ബാങ്ക് വായ്പ എടുക്കുന്നതിനും മറ്റും ഈ രേഖകള്‍ നേടുന്നതിന് സര്‍വീസ് ചാര്‍ജ് നല്‍കണമെന്നത് പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നതിന് തുല്യമാണ്. പിന്നാക്ക ക്ഷേമത്തിന് 42 കോടി മാത്രം വകയിരുത്തിയ സര്‍ക്കാര്‍ നടപടി പിന്നാക്ക ജനതയോടു കാണിച്ച ഏറ്റവും വലിയ വഞ്ചനയാണെന്നും മനോജ് കുമാര്‍ കുറ്റപ്പെടുത്തി
Post Your Comments