Latest NewsSaudi ArabiaNewsGulf

സൗദിയിൽ തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച് കിടന്നുറങ്ങിയ ഇന്ത്യക്കാരനു ദാരുണാന്ത്യം

റിയാദ് : തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച് കനലാക്കി കിടന്നുറങ്ങിയ ഇന്ത്യക്കാരനു ദാരുണാന്ത്യം. ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എയർപ്പോർട്ട് റൂട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ശിഖാര സ്വദേശി ജമാലുദ്ദീൻ സിദ്ദീഖി (58) ആണ് വിശപുക ശ്വസിച്ച് മരിച്ചത്.

Also read : ബലാത്സംഗത്തില്‍ നിന്നും യുവതിയെ രക്ഷിച്ചത് കൊറോണ : വുഹാനില്‍ നിന്നും എത്തിയതേ ഉള്ളൂവെന്ന യുവതിയുടെ പറച്ചില്‍ കേട്ട് അക്രമി ഭയന്നുവിറച്ചു

കൃഷിതോട്ടത്തിലായിരുന്നു ജമാലുദ്ദീനു ജോലി. കൃഷിയിടത്തോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. കടുത്ത ശൈത്യം അനുഭവപ്പെടുന്ന പ്രദേശമായതിനാൽ തണുപ്പിനെ പ്രതിരോധിക്കാൻ മുറിക്കുള്ളിൽ ഇറച്ചി ചുടുന്ന അടുപ്പ് വെച്ച് അതിനുള്ളിൽ വിറക് കത്തിച്ച് കനലാക്കിയ ശേഷം കിടന്നുറങ്ങി. പതിയെ എരിഞ്ഞുകൊണ്ടിരുന്ന കനലിൽ നിന്ന് വമിച്ച പുക മുറിക്കുള്ളിൽ നിറയുകയും ശ്വാസം മുട്ടി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button