Latest NewsNewsInternational

കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകിയതിന് ചൈനീസ് സർക്കാർ നിശബ്ദനാക്കിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു

വു​ഹാ​ന്‍: കൊ​റോ​ണ വൈ​റ​സി​നെ കുറിച്ച് ആ​ദ്യ​ ഘട്ടത്തിൽ തന്നെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ഡോ​ക്ട​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. വു​ഹാ​ന്‍ സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വിദഗ്ദൻ ലി ​വെ​ന്‍​ലി​യാ​ങ് (34) ആ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ ബാ​ധ​യെ​ക്കു​റി​ച്ച്‌ ഡി​സം​ബ​ര്‍ 30 ന് ​തന്നെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ അ​ദ്ദേ​ഹ​ത്തെ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം നി​ശ​ബ്ദ​മാ​ക്കു​ക​യാ​യി​രു​ന്നു. മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യതതാണ് കൊറോണ ബാധയേൽക്കാൻ കാരണം.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മാരക രോഗത്തെ കുറിച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇക്കാര്യം വിശദീകരിച്ച് അ​ദ്ദേ​ഹം സ​ന്ദേ​ശ​മ​യ​വുമയച്ചു. 2003 ല്‍ ​മ​ഹാ​മാ​രി​യാ​യി പ​ട​ര്‍​ന്നു പി​ടി​ച്ച സാ​ര്‍​സ് പോ​ലെ​യു​ള്ള രോ​ഗം ചൈ​ന​യി​ല്‍ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഏ​ഴ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു, സു​ഹൃ​ത്തു​ക്ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം.

ഇതോടെ സ​ന്ദേ​ശ​ത്തി​ന്‍റെ സ്ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ ഗ്രൂ​പ്പു​ക​ളി​ല്‍ ആളുകൾ പങ്കുവെയ്ക്കാൻ തുടങ്ങി. എന്നാൽ വു​ഹാ​ന്‍ പോ​ലീ​സ് എ​ത്തി അ​ദ്ദ​ഹ​ത്തോ​ട് വാ​ര്‍​ത്ത വ്യാ​ജ​മാ​ണെ​ന്നും മാ​പ്പു​പ​റ​യാ​നുമാണ് ആ​വ​ശ്യ​പ്പെ​ട്ടക്. ഭയന്ന ഡോക്ടർ മാ​പ്പ് എ​ഴു​തി ന​ല്‍​കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button