KeralaLatest NewsNews

ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം : ആറ് മാസം പ്രായമായ ജീവനെ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമ ഭേദഗതി ദൗര്‍ഭാഗ്യകരം

തിരുവനന്തപുരം: ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ആര്‍ച്ച് ബിഷപ് സൂസപാക്യം. ഗര്‍ഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം രാജ്യത്ത് മരണസംസകാരം വളര്‍ത്തുമെന്ന് ആര്‍ച്ച് ബിഷപ് സൂസപാക്യം. ആറ് മാസം പ്രായമായ ജീവനെ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമ ഭേദഗതി ദൗര്‍ഭാഗ്യകരമാണ്.

ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകല്‍പിക്കാത്ത സ്വാര്‍ത്ഥത മാത്രം ലക്ഷ്യം വയ്ക്കുന്ന മരണ സംസ്‌കാരത്തിലേക്കും മനുഷ്യനെ തള്ളിവിടാന്‍ പ്രേരിപ്പിക്കുമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപൊലീത്ത സൂസപാക്യം വ്യക്തമാക്കി.

ജീവന്‍ നല്‍കാന്‍ സാധിക്കാത്ത മനുഷ്യന് ഒരു ജീവനെ പോലും ഇല്ലാതാക്കാന്‍ അവകാശമില്ല. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് (MTP Act)ഭേദഗതി ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപെട്ടു. അതു മാത്രമല്ല എല്ലാ ജനവിഭാഗങ്ങളേയും ജനിക്കാന്‍ പോകുന്നവരേയും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് രൂപം കൊടുക്കുവാന്‍ ഗവമെന്റ് പ്രതിജ്ഞാബദ്ധമാകണം. മനുഷ്യനെ ഇല്ലാതാക്കലല്ല, അവനെ എല്ലാ ന്യൂനതകളോടും കൂടെ അതിജീവിക്കാന്‍ പ്രേരിപ്പിക്കലാകണം ഭരണാധിപന്മാരുടെ ലക്ഷ്യമെന്നും സൂസപാക്യം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button