ന്യൂഡല്‍ഹി: അതിനൂതനമായ ഉല്‍പ്പന്നങ്ങളും ഭാവിയിലേക്കുള്ള ഗതാഗത സാങ്കേതികവിദ്യയും അവതരിപ്പിച്ച് ജര്‍മനിക്ക് പുറത്തുള്ള മെഴ്‌സിഡീസ്-ബെന്‍സിന്റെ ഏറ്റവും വലിയ ഗവേഷണ വികസന വിഭാഗം. കൂടാതെ വി-ക്ലാസ് മാര്‍ക്കോപോളോ, മാര്‍ക്കോപോളോ ഹൊറൈസണ്‍ ആഡംബര വാഹനങ്ങളും മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഭാവിയിലേക്കുള്ള സുസ്ഥിര ഗതാഗത സാങ്കേതിക വിദ്യ വോളോ കോപ്ടറും ബെന്‍സ് പുറത്തിറക്കി. മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക്, എംബിആര്‍ഡിഐ മെഴ്‌സിഡീസ്-ബെന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ മനു സാലെ എന്നിവര്‍ ചേര്‍ന്നാണ് മാര്‍ക്കോപോളോ പുറത്തിറക്കിയത്.
ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത. 9ജി-ട്രോണിക് സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യ, ശക്തിയേറിയതും മികച്ചതുമായ എന്‍ജിന്‍, ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ മാര്‍ക്കോപോളോയെ വേറിട്ടുനിര്‍ത്തുന്നു.
വി-ക്ലാസ് വിഭാഗത്തില്‍ മാര്‍ക്കോപോളോ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു. ഈ വിഭാഗത്തില്‍ ഇതൊരു മാനദണ്ഡമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍ക്കോപോളോ, മാര്‍ക്കോപോളോ ഹൊറൈസണ്‍ എന്നിവ ദീര്‍ഘദൂര യാത്രയ്ക്ക് ഏറെ അനുയോജ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1.38 കോടി മുതലാണ് മാര്‍ക്കോപോളോ ഹൊറൈസണ്‍ മോഡലിന്റെ വില. 1.46 കോടി മുതലാണ് മാര്‍ക്കോപോളോയുടെ വില. ഇരു മോഡലുകളുടെയും ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.
തങ്ങളെ സംബന്ധിച്ചിടത്തോളം ആഡംബരവും സാങ്കേതികവിദ്യയും പരസ്പരം ബന്ധപ്പെട്ടവ ആണെന്നും അത് ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നും മനു സാലെ പറഞ്ഞു. ‘ഭാവിയിലെ ഗതാഗത മാര്‍ഗങ്ങള്‍ പരിസ്ഥിതി അനുകൂലവും എല്ലാവര്‍ക്കും ലഭ്യമായതും ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങളിലൂടെ ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments