ഡല്‍ഹി : വിമാനത്തില്‍ ഛര്‍ദ്ദിച്ച ചൈനീസ് പൗരന് കൊറോണ വൈറസ് ബാധയുള്ളതായി സംശയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹി പൂനെ എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.
യാത്രക്കിടെ രണ്ട് തവണ ഇയാള്‍ ഛര്‍ദ്ദിച്ചു. അതോടെ വിമാനം പൂനെയില്‍ എത്തിയ ഉടന്‍ തന്നെ എയര്‍ ഇന്ത്യ അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിമാനം ശുചീകരിച്ച ശേഷമാണ് യാത്രക്കാരുമായി തിരികെ ഡല്‍ഹിയിലേക്ക് പറന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഇയാളുടെ ശ്രവ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments