
റിയാദ് : സൗദിയില്‍ യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. 20കാരനായ സൗദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. വാദി ദവാസിറിലെ ഒരു വ്യാപാര കേന്ദ്രത്തിന് മുന്നില്‍വെച്ചാണ് ഇയാൾ യുവതിയെ ഉപദ്രവിച്ചത്. എന്നാൽ യുവതി പരാതി നല്‍കിയിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ അന്വേഷണം നടത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു. നിയമാനുസൃതമായ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു അധികൃതര്‍ അറിയിച്ചു.
Post Your Comments