ന്യൂഡൽഹി: ഷഹീൻ ബാഗിലെ പ്രതിഷേധം ചാവേർ സംഘങ്ങളുടെ പ്രതിഷേധ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പരാമർശിച്ചത്.
“ഷഹീൻ ബാഗ് യഥാർത്ഥത്തിൽ ഒരു മുന്നേറ്റമല്ല, മനുഷ്യ ബോംബുകളായ ചാവേറുകളുടെ പരിശീലന കേന്ദ്രമാണ്. രാജ്യത്തിന്റെ തലസ്ഥാനത്തിൽ തന്നെ രാജ്യത്തിനെതിരെ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്” എന്നാണ് ഗിരിരാജ് സിംഗ് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷഹീൻബാഗ് അക്രമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. തലസ്ഥാനത്തെ സമാധാനം തകർക്കാനുള്ള ഒരു പരീക്ഷണമാണ് ഇത് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതേസമയം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്ന് പാര്‍ട്ടികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഈ മാസം 8-ാം തീയതിയാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുക.
ALSO READ: ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച: കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം
ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണ രംഗത്തുണ്ട്. ഷഹീന് ബാഗ്, സീലംപൂര്‍, ജാമിഅ എന്നിവിടങ്ങളിലെ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഭിന്നിപ്പിക്കാനാണ് എന്നാണ് ബിജെപിയുടെ പ്രചാരണം.
Post Your Comments